പേരാവൂർ (കണ്ണൂർ) - ക്രിമിനൽ കേസ് പ്രതികൾക്ക് സർക്കാർ ജോലി ഒപ്പിച്ചു കൊടുക്കാൻ വേണ്ടി മാത്രം ഡയറക്ട് ഡിവൈഎസ്പി നിയമ ന പരീക്ഷയും റാങ്ക് ലിസ്റ്റും ഉണ്ടാക്കുന്ന സർവീസ് കമ്മീഷനുള്ള കേരള ത്തിൽ നിശ്ചയിച്ച പ്രായത്തേക്കാൾ 14 ദിവസം കുറവാണ് എന്ന് പറഞ്ഞ് ദേശീയ സ്വർണമെഡൽ ജേതാവിന് സർക്കാർ ജോലി നിഷേധിക്കാൻ നടത്തുന്ന നീക്കത്തിൽ പ്രതിഷേധം ഉയരുന്നു. ദേശീയ ഗെയിംസിലെ സ്വർണമെഡൽ ജേതാവായ ആർച്ചറി താരത്തിനാണ് സർക്കാർ ജോലി നഷ്‌ടപ്പെടാൻ സാധ്യത നിലനിൽക്കുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പാൽച്ചുരം സ്വദേശിയും ആർച്ചറിയിൽ ദേശീയ സ്വർണ മെഡൽ ജേതാവുമായ ഇടമന ആർച്ച രാജനാണ് ജനന തീയതി പ്രകാരം 14 ദിവസത്തിൻ്റെ വ്യത്യാസത്തിൽ ജോലി ലഭിക്കാതെ പോകുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഈ പ്രായപരിധി സംബന്ധിച്ച നിബന്ധന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ വിഷയം. 2022 ദേശീയ ഗെയിംസ് ആർച്ചറിയിൽ സീനിയർ ഇന്ത്യൻ റൗണ്ടിലെ സ്വർണ മെഡൽ ജേതാവാണ് ആർച്ച. 2020 മുതൽ 24 വരെ ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്ക് സ്പോർട്‌സ് ക്വോട്ടയിൽ സർക്കാർ ജോലി നൽകാനെടുത്ത തീരുമാന പ്രകാരം കഴിഞ്ഞ വർഷം ആർച്ച അപേക്ഷ നൽകിയിരുന്നു. കൂടെ അപേക്ഷ നൽകിയ പലർക്കും വേരിഫിക്കേഷൻ മെമ്മോ ലഭിച്ചിട്ടും ആർച്ചയ്ക്ക് മാത്രം കിട്ടിയില്ല. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലി ലഭിക്കില്ല എന്ന വിവരം കിട്ടിയതെന്ന് പിതാവ് രാജൻ പറയുന്നു. 2006 ഡിസംബർ 31 മുൻപ് ജനിച്ചവർക്കാണ് നിയമനം നൽകുക എന്നാണ് ആർച്ചയ്ക്ക് ലഭിച്ച വിവരം. എന്നാൽ ആർച്ച 2007 ജനുവരിയിലാണ് ജനിച്ചത്. 2022 ൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പഠിക്കുമ്പോൾ ആണ് ആർച്ചയുടെ മെഡൽ നേട്ടം. പുൽപ്പള്ളി ആർച്ചറി അക്കാദമിയിൽ നിന്നാണ് പരിശീലനം നേടിയത്. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളജിൽ ബി.കോം മൂന്നാം വർഷ വിദ്യാർഥിയാണ്. സംസ്‌ഥാന തലത്തിൽ നിരവധി തവണ സുവർണ നേട്ടം ആർച്ചയ്ക്കുണ്ട്. യൂണിവേഴ്‌സിറ്റി തലത്തിൽ ഇപ്പോഴും മെഡൽ നേട്ടങ്ങളുണ്ട്. എസ്‌ടി വിഭാഗത്തിൽ പെട്ട ആർച്ചയ്ക്ക് വയസ്സിൽ ഇളവിന് അർഹതയുണ്ടെങ്കിലും അതും പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ അവസാന ഘട്ടത്തിൽ മാത്രമേ ലഭിക്കൂ എന്നാണ് ആണ് ലഭിച്ച വിശദീകരണം. നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രായപരിധി പറഞ്ഞിരുന്നില്ല എന്നും പിതാവ് രാജൻ പറയുന്നു. ഇനി അപേക്ഷ ക്ഷണിക്കുക എപ്പോൾ ആണെന്ന് പറയാനാവില്ല. അഥവാ അപേക്ഷ ക്ഷണിച്ചാൽ തന്നെ 2025 ന് ശേഷം മെഡൽ നേട്ടം ഉള്ളവർക്ക് വേണ്ടി ആകാനാണ് സാധ്യത. എന്ത് ചെയ്യും എന്നറിയാതെ വിഷമത്തിലാണ് ആർച്ചയും കുടുംബവും ഇപ്പോൾ. സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും തന്നെ കൂടി പരിഗണിക്കണം എന്നുമാണ് താരം ആവശ്യപ്പെടുന്നത്. എന്തായാലും പേരാവൂർ എംഎൽഎയും മന്ത്രിയുമായ ശ്രീ.സണ്ണി ജോസഫിനെയും കായിക വകുപ്പ് മന്ത്രി ഒ.ജെ.ജനീഷിനെയും മുഖ്യമന്ത്രി വി.ഡി.സതീശനേയും നേരിൽ കണ്ട് പരാതിപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ് ആർച്ചയും പിതാവ് രാജനും പരിശീലകരും. പിതാവ് രാജനും ആർച്ചറിയിൽ ദേശീയ താരമാണ്.
Archa is 14 days younger. So no government job!




















